Died | ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു; സഹോദരന് ഗുരുതര പരുക്ക്
Dec 20, 2022, 11:39 IST
ADVERTISEMENT
വാണിമേൽ: (www.kvartha.com) ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. സഹോദരന് ഗുരുതരമായി പരുക്കേറ്റു. നാദാപുരം വാണിമേൽ പുഴമൂലയിൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. കല്ലാച്ചി ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പറമ്പത്ത് ഇസ്മാഈൽ (45) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിന് പിന്നിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തു (55) നാണ് പരുക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
വാണിമേൽ പുഴമൂലയിൽ സഹോദരിയുടെ മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ വിലങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മാഈൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പരേതനായ ഇബ്രാഹിം - മറിയം ദമ്പതികളുടെ മകനാണ് ഇസ്മാഈൽ.
ഭാര്യ: റംല കുറുവന്തേരി. മക്കൾ: മുഹമ്മദ് അദ്നാൻ, ഫാത്വിമ.
മറ്റ് സഹോദരങ്ങൾ: അഹ്‌മദ്, ഫാത്വിമ, ആഇശ, മൈമൂനത്, സൗദ, ഖദീജ.

Keywords: Man died in collision between bus and two-wheeler, Kerala,News,Top-Headlines,Kozhikode,Dead,Accidental Death,bus.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.