കാറിടിച്ച് സ്‌കൂടെര്‍ യാത്രക്കാരന്‍ മരിച്ചു; ഇടിച്ച വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍
Jan 28, 2022, 09:08 IST
ചാരുംമൂട്: (www.kvartha.com 28.01.2022) ആലപ്പുഴയില്‍ വാഹനാപകടത്തില്‍ സ്‌കൂടെര്‍ യാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. പഴകുളം പള്ളിക്കല്‍ ചിറക്കോണില്‍ രാജന്‍ ശെരീഫ് (56) ആണ് മരിച്ചത്. കെപി റോഡില്‍ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
വയോധികന് കറ്റാനത്തുള്ള ആശുപത്രയില്‍ നിന്നും സ്‌കൂടെറില്‍ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടന്ന ശെരീഫിനെ ആദ്യം നൂറനാട്ടുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടമുണ്ടാക്കിയ കാറ് നൂറനാട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. ഭാര്യ: സീനത്ത്. മക്കള്‍ : അന്‍വര്‍, അസിം. മരുമക്കള്‍: ജീന, അല്‍ഫിയ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.