Accident | ബസും ബൈകും കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വീണ്ടും ബസും ബൈകും കൂട്ടിയിടിച്ച് യാത്രക്കാരന് ജീവന്‍ നഷ്ടമായി. കൂത്തുപറമ്പ് പാറാലില്‍ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തില്‍ മമ്പറം കുഴിയില്‍ പീടിക സ്വദേശി സി വി വിനോദ് (45) ആണ് മരിച്ചത്. തലശേരിയില്‍ നിന്നും ചെറുവാഞ്ചേരിയിലേക്ക് പോവുകയായിരുന്ന എടകാപാള്‍ ബസും ബൈകും കൂട്ടിയിടിക്കുകയായിരുന്നു.
               
Accident | ബസും ബൈകും കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചു

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനോദിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കൂത്തുപറമ്പ് ജെനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Keywords: Accident, Died, Obitaury, Kerala News, Kannur News, Accident, Accidental Death, Man died in bus-bike collision.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia