കാഞ്ഞങ്ങാട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചെന്ന് സ്ഥിരീകരണം

 


കാഞ്ഞങ്ങാട്: (www.kvartha.com 12/02/2015) ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചാണെന്ന് സ്ഥിരീകരണം. ചിറ്റാരിക്കാല്‍ മാലോത്തെ കാരോട്ട്ചാലില്‍ ബാലകൃഷ്ണന്റെ മകന്‍ ബ്രിജേഷ്(31) ആണ് എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചത്. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് ഗള്‍ഫില്‍ നിന്നെത്തിയതായിരുന്നു ബ്രിജേഷ്.


എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചാണ് ബ്രിജേഷ് മരിച്ചതെന്ന് ജില്ലാ മെഡിക്കല്‍
ഓഫീസറാണ്  സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മൂന്നുപേര്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടുകളില്‍ പറയുന്നത്.

കാഞ്ഞങ്ങാട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചെന്ന് സ്ഥിരീകരണംദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരിലെ ഒരു യുവതിയും എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചിരുന്നു. ഇതോടൊപ്പം കുരങ്ങുപനിയും വ്യാപകമായിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kasaragod, Youth, Son, Dead, Officer, Report, Thrissur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia