SWISS-TOWER 24/07/2023

മൊബൈല്‍ റിംഗ് ചെയ്തു; ആകാശത്തൊട്ടിലില്‍ നിന്ന് പിടിവിട്ട് വീണ് യുവാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വടകര: മടപ്പള്ളി അറക്കല്‍ ഭഗവതി ക്ഷേത്ര പൂര മഹോത്സവത്തിനിടയില്‍ ആകാശത്തൊട്ടിലില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മടപ്പള്ളി ഗവ. കോളേജിന് സമീപം പുതുശേരി താഴക്കുനി വിജേഷാണ്(32) മരിച്ചത്. കറങ്ങുന്നതിനിടിയില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്ന് പിടിവിട്ട് താഴെ ഹാലോജന്‍ ട്യൂബുകള്‍ക്കിടിയില്‍ വീണ വിജേഷിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

സുഹൃത്തുകള്‍ക്കൊപ്പമായിരുന്നു വിജേഷ് തൊട്ടിലില്‍ കയറിയത്. കറങ്ങുന്നതിനിടെ മൊബൈല്‍ ഫോണ്‍ വരികയും പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിവിട്ടതെന്ന് സുഹൃത്തുകള്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മൊബൈല്‍ റിംഗ് ചെയ്തു; ആകാശത്തൊട്ടിലില്‍ നിന്ന് പിടിവിട്ട് വീണ് യുവാവ് മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Obituary, Man died fall on Air wheel, Vadakara, Vijesh, Man died fall on Giant wheel 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia