Obituary | തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥിക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വാളയാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
● അവിവാഹിതനായ സുരേഷ് ടിപ്പര്‍ ലോറി ഡ്രൈവറാണ്
പാലക്കാട്: (KVARTHA) തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥിക്ക് ദാരുണാന്ത്യം. കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി തളര്‍ന്നു വീണ സുരേഷിനെ ഉടന്‍ തന്നെ വാളയാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓണാഘോഷത്തോട് അനുബന്ധിച്ച് കൊല്ലപ്പുരയില്‍ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പര്‍ ലോറി ഡ്രൈവറാണ്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#foodcompetitiondeath #keralaaccident #idlichoking #onamtragedy #palakkadnesw
