Obituary | ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

 
Man Died at Police Station During Complaint
Man Died at Police Station During Complaint

Photo: Arranged

ഉടന്‍ തന്നെ പൊലീസുകാര്‍ ചക്കരക്കല്ലിലെ ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

കണ്ണൂര്‍ : (KVARTHA) ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണു മരിച്ചു. ന്യൂ മമ്പറം പവര്‍ലൂം മൊട്ട ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹമീദിന്റെ മകന്‍ റദീഫാ (45) ണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. 

തന്റെ പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സ്റ്റേഷനില്‍ നിന്നും റദീഫ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ പൊലീസുകാര്‍ ചക്കരക്കല്ലിലെ ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

#KeralaNews #PoliceBrutality #SuddenDeath #Investigation #Tragedy #IndiaNews
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia