Accident | ചെറുപുഴയിൽ ടോറസ് ലോറി ഇടിച്ച് സ്‌കൂടർ യാത്രക്കാരൻ മരിച്ചു

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ടോറസ് ലോറി സ്‌കൂടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ചെറുപുഴ സെന്‍ട്രല്‍ ബസാര്‍ ജൻക്ഷനില്‍ ആയിരുന്നു അപകടം.
കുമാരന്‍ ചൂരല്‍ ഭാഗത്തേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Accident | ചെറുപുഴയിൽ ടോറസ് ലോറി ഇടിച്ച് സ്‌കൂടർ യാത്രക്കാരൻ മരിച്ചു

ഇടിച്ച ടോറസ് ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ആണ് സ്‌കൂടറില്‍ ഇടിച്ചത്. യാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ടോറസ് ലോറി ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
Aster_MIMS

Accident | ചെറുപുഴയിൽ ടോറസ് ലോറി ഇടിച്ച് സ്‌കൂടർ യാത്രക്കാരൻ മരിച്ചു

Keywords:  Accident, Malayalam news, Kannur, Cherupuzha, Torus Lorry, Scooter, Police, Custody, Case, Driver, Man died after lorry hits scooter.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia