Obituary | ചായ വാങ്ങാന്‍ പുറത്തിറങ്ങി; ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ചാടിക്കയറാന്‍ ശ്രമം; കാല്‍വഴുതി താഴെ വീണ് യുവാവിന് ദാരുണാന്ത്യം

 
Man died after falling under a moving train while trying to board with tea
Man died after falling under a moving train while trying to board with tea

Photo Credit: Facebook / Indian Railways

● ദുരന്തം സംഭവിച്ചത് തമിഴ് നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട് പാടി റെയില്‍വേ സ്റ്റേഷനില്‍ 
● ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ്

പാലക്കാട്: (KVARTHA) ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനായ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ് നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട് പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു ദുരന്തം സംഭവിച്ചത്.

ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ സന്ദീപ് ഓണാഘോഷത്തിനായാണ് നാട്ടിലെത്തിയത്. തിരിച്ച് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ചായ വാങ്ങാനായി കാട് പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്.

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി കയറാന്‍ ശ്രമിക്കവേ തെന്നിവീഴുകയും ട്രെയിന്റെ അടിയില്‍പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സഹോദരി: ശ്രുതി സി നായര്‍ (എസ് ബി ഐ, മുംബൈ).

#TrainAccident #PalakkadNews #RailwayMishap #SandeepKrishnan #TamilNaduAccident #FatalTrainAccident
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia