Died | ബ്രസീലിന്റെ ഫ്‌ലക്‌സ് ബോർഡ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ 49കാരൻ മരിച്ചു
Nov 5, 2022, 15:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) അലവിൽ ടൗണിൽ മരത്തിൽ ബ്രസീലിന്റെ ഫ്‌ലക്‌സ് ബോർഡ് കെട്ടുന്നതിനിടെ കാൽതെറ്റി നിലത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അലവിൽ മന്ദമ്പേത്ത് ഹൗസിൽ എം നിധീഷ് (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.40നാണ് അലവിൽ ബസ് സ്റ്റോപിന് സമീപം ഉയരത്തിൽ ബ്രസീലിന്റെ ഫ്‌ലക്‌സ് കെട്ടുന്നതിനിടെ നിധീഷ് കാൽതെറ്റി നിലത്തേക്ക് വീണത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. അലവിലെ എഫ്എസിടി ഗോഡൗണിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്. പരേതനായ സദാനന്ദൻ - കാർത്ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനൂപ്, മനോജ്, ഷാജി, ലീന.

Keywords: Man died after falling from tree while installing flex board, Kerala,Kannur,News,Top-Headlines,Latest-News,Dead,Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.