Accident | ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ വീണ് പരുക്കേറ്റ റെയിൽവെ ജീവനക്കാരൻ മരിച്ചു

 


കണ്ണൂർ: (KVARTHA) പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറവെ വീണ് പരുക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക് മംഗ്ളൂറിൽ താമസിക്കുന്ന കുര്യാക്കോസ് എക്ക (48) യാണ് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
  
Accident | ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ വീണ് പരുക്കേറ്റ റെയിൽവെ ജീവനക്കാരൻ മരിച്ചു

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗ്ളൂറിലെ താമസസ്ഥലത്തേക്ക് പോകാന്‍ കോയമ്പത്തൂർ - മംഗ്ളൂറു ട്രെയിനില്‍ കയറുന്നതിനിടെയാണ് വീണത്. ഓടി തുടങ്ങിയ വണ്ടി നിര്‍ത്തിയാണ് വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ കണ്ണൂര്‍ ഗവ. റെയില്‍വെ പൊലീസിലെ സീനിയര്‍ സിപിഒ ബിജുവും മറ്റ് റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.

കൈ അറ്റ നിലയിലായിരുന്നു, തലക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരുക്കുകളുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 12.30നായിരുന്നു അന്ത്യം. മൃതദേഹം മെഡികല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂര്‍ റെയില്‍വെ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords News, News-Malayalam-News, Kerala, Kerala-News, Kannur, Man Died After Falling From Moving Train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia