Accidental Death | മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു; പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

 


ADVERTISEMENT

കൊട്ടാരക്കര: (www.kvartha.com) മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. ഇയാളെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. കാടാംകുളം ചരുവിള മേലേതില്‍ വിനീത് (25) ആണ് മരിച്ചത്. തൃക്കണ്ണമംഗല്‍ ഇ ടി സി യില്‍ നവോദയ സ്‌കൂളിനു സമീപം വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം നടത്തുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നു. 

Accidental Death | മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു; പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ശ്യാം, പ്രദീപ് എന്നിവര്‍ പിന്നാലെ ചാടി. കിണറ്റിലകപ്പെട്ട മൂന്നുപേരെയും അഗ്നിരക്ഷാസേനയെത്തിയാണ് പിന്നീട് പുറത്തെടുത്തത്. അപ്പോഴേക്കും വിനീത് മരിച്ചിരുന്നു. വിനീതിന്റെ അച്ഛന്‍: വിജയന്‍. അമ്മ: ജാനമ്മ.

Keywords: Man died after fall into well, Kollam, News, Accidental Death, Well, Friends, Kerala, Local News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia