Accidental Death | മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു; പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
Sep 10, 2022, 13:29 IST
ADVERTISEMENT
കൊട്ടാരക്കര: (www.kvartha.com) മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. ഇയാളെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. കാടാംകുളം ചരുവിള മേലേതില്‍ വിനീത് (25) ആണ് മരിച്ചത്. തൃക്കണ്ണമംഗല്‍ ഇ ടി സി യില്‍ നവോദയ സ്കൂളിനു സമീപം വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം നടത്തുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നു.
Keywords: Man died after fall into well, Kollam, News, Accidental Death, Well, Friends, Kerala, Local News.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം നടത്തുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നു.
രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ശ്യാം, പ്രദീപ് എന്നിവര്‍ പിന്നാലെ ചാടി. കിണറ്റിലകപ്പെട്ട മൂന്നുപേരെയും അഗ്നിരക്ഷാസേനയെത്തിയാണ് പിന്നീട് പുറത്തെടുത്തത്. അപ്പോഴേക്കും വിനീത് മരിച്ചിരുന്നു. വിനീതിന്റെ അച്ഛന്: വിജയന്. അമ്മ: ജാനമ്മ.
Keywords: Man died after fall into well, Kollam, News, Accidental Death, Well, Friends, Kerala, Local News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.