Accidental Death | ചാത്തന്നൂരില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു

 
Man Died after car catches fire in Kollam, Kollam, News, Accidental Death, Car catches fire, Obituary, Natives, Kerala News
Man Died after car catches fire in Kollam, Kollam, News, Accidental Death, Car catches fire, Obituary, Natives, Kerala News


സമീപത്തെ വര്‍ക് ഷോപ്പിലുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ കാറിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല


 
പരവൂരില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്

 

കൊല്ലം: (KVARTHA) ചാത്തന്നൂരില്‍ കാറിന് തീപ്പിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ചാത്തന്നൂര്‍ കാരംകോട് കുരിശുന്‍മൂട്ടില്‍ സ്വകാര്യ ആശുപത്രിക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയില്‍ ഞായറാഴ്ച വൈകിട്ട് 6.45-നാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ചാത്തന്നൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയതിന് പിന്നാലെ വാഹനത്തില്‍നിന്ന് തീ ഉയരുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം. സമീപത്തെ വര്‍ക് ഷോപിലുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ കാറിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ ഉടന്‍തന്നെ ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാല്‍ പരവൂരില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ മരിച്ചിരുന്നു.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിറക്കറ തട്ടാരുകോണം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. 58 കാരനായ ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മരുമകന്റേതാണ് കാര്‍. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia