Accidental Death | രാമന്തളിയില്‍ മീന്‍പിടുത്തത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു, 2 പേര്‍ നീന്തി രക്ഷപ്പെട്ടു
Aug 8, 2023, 18:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) രാമന്തളിയില്‍ മീന്‍പിടുത്തത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കുന്നൂല്‍ അബ്ദുര്‍ റശീദ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
തൃക്കരിപ്പൂര്‍ തയ്യില്‍ കടപ്പുറം ഭാഗത്ത് മീന്‍പിടുത്തത്തിനായി ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച അബ്ദുര്‍ റശീദിന്റെ സഹോദരന്‍ ഹാശിം, എവി നാസര്‍ എന്നിവരാണ് രക്ഷപ്പെട്ടത്.
ഇവരാണ് അപകടവിവരം പ്രദേശവാസികളെ അറിയിച്ചത്. റശീദിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Man died after Canoe capsizes while fishing in Payyanur, Kannur, News, Accidental Death, Obituary, Dead Body, Hospital, Postmortem, Brother, Recued, Natives, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

