Obituary | വെങ്ങരയില്‍ മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Sep 24, 2024, 22:23 IST
Photo: Arranged
● മൃതദേഹം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
● പഴയങ്ങാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കണ്ണൂര്‍: (KVARTHA) വെങ്ങരയില്‍ മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പഴയങ്ങാടി മുട്ടം കക്കാട് പുറത്ത് കെ ടി പി കുഞ്ഞഹമ്മദാണ്(60)മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ വെങ്ങര റെയില്‍വേ ഗേറ്റിനും പഴയങ്ങാടി സ്റ്റേഷനും ഇടയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
മൃതദേഹം പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പഴയങ്ങാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
#trainaccident #kerala #vengara #accident #railway #safety #police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.