Dead | 'കുടുംബവഴക്കിനിടെ ഭാര്യ വീട്ടുകാരുടെ മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കുടുംബവഴക്കിനിടെ ഭാര്യ വീട്ടുകാരുടെ മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചതായി പൊലീസ്. ഞാറയ്ക്കല്‍ എളങ്കുന്നപ്പുഴയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുതുവൈപ്പ് സ്വദേശിയായ ബിബിന്‍ ബാബുവാണ് മരിച്ചത്.

Dead | 'കുടുംബവഴക്കിനിടെ ഭാര്യ വീട്ടുകാരുടെ മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബിബിന്‍ ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച ബിബിനും ഭാര്യയുടെ അച്ഛനും സഹോദരനുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് പരുക്കേറ്റ ബിബിന്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കും.

Keywords: Man died after being attacked by his wife family during quarrel, Kochi, News, Attack, Dead, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia