മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി; മകളുടെ ഭര്‍ത്താവിന്റെ സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനം മൂലം ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം, യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മലപ്പുറം: (www.kvartha.com 06.10.2021) മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തെന്ന കേസില്‍ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് അറസ്റ്റില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അബ്ദുള്‍ ഹമീദിനെ വണ്ടൂര്‍ പൊലീസ് പിടികൂടിയത്. അബ്ദുള്‍ ഹമീദിന്റെ ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയിലാണ് അറസ്റ്റ്. 
Aster mims 04/11/2022

മകളുടെ ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. മരണകാരണം വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. 'മകളുടെ ഭര്‍ത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നു'മാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിലുള്ളത്.

മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി; മകളുടെ ഭര്‍ത്താവിന്റെ സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനം മൂലം ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം, യുവാവ് അറസ്റ്റില്‍


സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മൂസക്കുട്ടിയുടെ കുടുംബം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശിയും മൂസക്കുട്ടിയുടെ മകള്‍ ഹിബയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് ഹിബക്ക് 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്നും കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവായിരുന്നെന്നും പരാതിയില്‍ പറയുന്നു.

സഹോദരീ ഭര്‍ത്താവിന്റെ നിരന്തര മാനസിക പീഡനമാണ് പിതാവിന്റെ മരണകാരണമെന്ന് മൂസക്കുട്ടിയുടെ മകന്‍ പറഞ്ഞു.

Keywords:  News, Kerala, State, Malappuram, Death, Police, Arrested, Complaint, Family, Man death case in Malappuram; Woman's husband arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia