പ്രസവശേഷം ഭര്‍തൃവീട്ടിലെത്തിയ ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com 01.08.2021) പ്രസവശേഷം ഭര്‍തൃവീട്ടിലെത്തിയ ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനെയാണ് കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമാംബിക നഗര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രസവശേഷം ഭര്‍തൃവീട്ടിലെത്തിയ ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോള്‍ മനുകൃഷ്ണ ഇവരെ വീട്ടില്‍ കയറ്റാന്‍ തയാറായിരുന്നില്ല. അതിന്റെ കാരണം പോലും ഇയാള്‍ വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ശ്രുതിയും കുഞ്ഞും വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.

ശ്രുതിക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നല്‍കണമെന്നും അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇത് മനു അനുസരിച്ചില്ല. മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. എന്നാല്‍ ഇയാളെ ശനിയാഴ്ച മുതല്‍ കാണാതായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റ് ചെയ്യുന്നതും.

വീടുപൂട്ടി കുടുംബം കടന്നതിനെത്തുടര്‍ന്ന് അഞ്ചു ദിവസമാണ് അമ്മയും കുഞ്ഞും വരാന്തയില്‍ കഴിഞ്ഞത്. പിന്നാലെ കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് മനുവിനെ പൊലീസ് പിടികൂടിയത്. ഗാര്‍ഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ജൂലൈ ഒന്നിനാണു പത്തനംതിട്ടയില്‍ നിന്ന് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒന്‍പതാം തീയതി വരെ സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കുകയായിരുന്നു.

Keywords:  Man booked for abusing, evicting wife and child, Palakkad, Local News, News, Police, Arrested, Police, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia