SWISS-TOWER 24/07/2023

Arrested | 'പൊലീസുകാരന്റെ വീട്ടില്‍ കയറി അതിക്രമം കാട്ടി വധഭീഷണി മുഴക്കി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) പൊലീസുകാരന്റെ വീട്ടില്‍ കയറി അതിക്രമം കാട്ടി വധഭീഷണി മുഴക്കി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍. അരിമണല്‍ സ്വദേശി  മസ്ഊദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സികെ നാസറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ഇയാളില്‍നിന്ന് 940 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മഷൂദ് നേരത്തെ തന്നെ നിരവധി ക്രിമിനല്‍, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഇക്കഴിഞ്ഞ ആഗസ്ത് 21ന് രാത്രി എട്ട് മണിക്കാണ് കാളികാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുടെ അരിമണലിലെ വീട്ടില്‍ അതിക്രമിച്ചു കയറി മസ്ഊദ് ആക്രമണം അഴിച്ചുവിട്ടത്. മുറ്റത്ത് പാര്‍ക് ചെയ്തിരുന്ന കാര്‍ തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇയാള്‍ വയനാട്ടില്‍ ഒളിവിലായിരുന്നു.

വീട്ടില്‍ കഞ്ചാവ് ഒളിപ്പിച്ചതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മസ്ഊദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പൊലീസിന് രഹസ്യ വിവരം കൈമാറിയത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞുള്ള തര്‍ക്കത്തിന് ശേഷമായിരുന്നു മശൂദിന്റെ ആക്രമണവും ഭീഷണിയും.
Aster mims 04/11/2022

Arrested | 'പൊലീസുകാരന്റെ വീട്ടില്‍ കയറി അതിക്രമം കാട്ടി വധഭീഷണി മുഴക്കി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍'


ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിപ്പിച്ചുവെച്ച കഞ്ചാവ് എടുക്കാന്‍ വ്യാഴാഴ്ച വൈകിട്ട് മസ്ഊദ് വേഷംമാറി അരിമണലിലെത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂരിലെ ആന്റി നാര്‍കോടിക് ഫോഴ്സിന്റെ സഹായത്തോടെ പ്രതിയെ പിന്തുടര്‍ന്ന്, കേരള പൂച്ചപ്പടിയില്‍ വച്ച് പിടികൂടുകയായിരുന്നു.

മസ്ഊദിനെ കോടതിയില്‍ ഹാജരാക്കി. ജില്ലാ ക്രൈം സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എം അസൈനാര്‍, അഭിലാഷ് കൈപ്പിനി, ആസിഫ്, കരുവാരകുണ്ട് എസ് ഐ മനോജ്, ശിവന്‍, മനു മാത്യു, അജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നത്.

Keywords: Man arrested with ganja, Malappuram, News, Police, Arrested, Drugs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia