Arrested | രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയില്‍. 2.700 കിലോഗ്രാം കഞ്ചാവ് 211 ചെറിയ പൊതികളിലാക്കിയ നിലയിലാണ് എക്‌സൈസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഓണപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അസ്ല(30)മിനെയാണ് തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കെകെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Arrested | രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയില്‍

സംഭവത്തെ കുറിച്ച് സി ഐ ഷിജില്‍ കുമാര്‍ പറയുന്നത്:


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചുടല, കോരന്‍പീടിക ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. മംഗലാപുരം പെരിയപട്ടണം എന്ന സ്ഥലത്തു നിന്നാണ് അസ്ലം കഞ്ചാവ് വാങ്ങുന്നത്. ഇത് അഞ്ചു ഗ്രാം 10 ഗ്രാം പാകറ്റുകളിലാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി. അഞ്ചു ഗ്രാമിന് 500 രൂപയും 10 ഗ്രാമിന് 1000 രൂപയുമാണ് ഈടാക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 25,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയാല്‍ ഒരുലക്ഷം രൂപ വരെ ലഭിക്കും.

പ്രിവന്റീവ് ഓഫീസര്‍മാരായ പിആര്‍ സജീവ്, എംവി അശറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെവി ഷൈജു, മുഹമ്മദ് ഹാരീസ്, പിആര്‍ വിനീത് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords:  Man arrested with ganja, Kannur, News, Excise, Arrested, Muhammed Aslam, Police Station, Ganja, Officers, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia