Arrested | കണ്ണൂര്‍ നഗരത്തില്‍ മാരക ലഹരി മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ മാരക ലഹരി മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍. കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ പിപി ജനാര്‍ദനനും സംഘവും ചേര്‍ന്ന് കണ്ണൂര്‍ ചാലാട് സവിത തിയേറ്റര്‍ കോംപ്ലക്‌സിന് സമീപം നടത്തിയ പരിശോധനയില്‍ 5.18 ഗ്രാം മെതാംഫെറ്റമിന്‍ കൈവശം വച്ച കുറ്റത്തിന് കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിസി ജാസിറി( 40)നെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ജാസിറിന്റെ കയ്യില്‍ നിന്നും 4.54 ഗ്രാം മെതാഫെറ്റാമിനും 0.64 ഗ്രാം മെതാഫെറ്റമിനുമാണ് കണ്ടെത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 13 എ ക്യു 4251 നമ്പര്‍ ഹോണ്ട ഡിയോസ്‌കൂടറും കസ്റ്റഡിയിലെടുത്തു

Arrested | കണ്ണൂര്‍ നഗരത്തില്‍ മാരക ലഹരി മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍

എക്‌സൈസ് സംഘത്തില്‍ പ്രിവന്റ്‌റീവ് ഓഫീസര്‍ അനില്‍കുമാര്‍ പികെ, ഷിബു കെസി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുജിത് ഇ, ശരത് പിടി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സീമ പി, എക്സൈസ് ഡ്രൈവര്‍ സജീഷ് പി എന്നിവരും പങ്കെടുത്തു.

Keywords:  Man arrested with drugs, Kannur, News, Scooter, Seized, Excise, Custody, Raid, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia