Arrest | ട്രെയിനില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കോട്ടയം സ്വദേശി അറസ്റ്റില്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ട്രെയിനില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കോട്ടയം സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തത്. കോട്ടയം സ്വദേശിയായ സാബിന്‍ ജലീലില്‍ നിന്നാണ് പണം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് റെയില്‍വേ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഓണം സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച രാവിലെ പരിശോധന നടത്തിയത്. കണ്ണൂര്‍ റെയില്‍വേ എസ് എച്ച് ഒ പി വിജേഷ്, എ എസ് ഐ ഷാജി, നിഖില്‍, നിജിന്‍, സംഗീത്, സുമേഷ്, രമ്യ, അജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി.
#KeralaNews #CrimeNews #India #CashSeizure #Train #Arrest #Kottayam #Kannur