വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ യുവാവ് 4കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ പിടിയില്‍

 


ADVERTISEMENT



പാലക്കാട്: (www.kvartha.com 07.03.2021) വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ യുവാവ് 4കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ പിടിയില്‍. വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില്‍ (27)നെയാണ് ജില്ലാ ആന്റി നര്‍കോടിക്ക് സ്‌ക്വാഡും മഞ്ചേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
Aster_MIMS

മഞ്ചേരി ആനക്കയത്ത് നിന്നാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂടര്‍ അടക്കമാണ് ഇയാള്‍ പിടിയിലായത്. വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ വന്‍ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. 

വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ യുവാവ് 4കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ പിടിയില്‍


രണ്ടാഴ്ച മുന്‍പാണ് 10 കിലോ  കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വന്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നും എത്തുന്ന ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാന്‍ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Keywords:  News, Kerala, State, Palakkad, Smuggling, Drugs, Arrested, Accused, Man arrested with 4 kg cannabis in Manjeri
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia