Arrested | 'ഒരു കിലോ ഗ്രാം കഞ്ചാവ് ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; റെയില്‍വെ സ്റ്റേഷനില്‍ എത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്
Feb 1, 2023, 15:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവല്ല: (www.kvartha.com) ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോ ഗ്രാം കഞ്ചാവുമായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. കുറ്റപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഖില്‍ ബാബു (22) ആണ് പിടിയിലായത്. തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ ഇറങ്ങി വീട്ടിലേക്ക് പോകും വഴി പിന്തുടര്‍ന്ന ഡാന്‍സാഫ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഖിലിനെ റോഡിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ പി എ സുനിലിന്റെ സാന്നിധ്യത്തില്‍ മേല്‍നടപടി പൂര്‍ത്തിയാക്കിയ ശേഷം അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്‍, ഡാന്‍സാഫ് എസ് ഐ അജി സാമുവേല്‍, എ എസ് ഐ മാരായ അജികുമാര്‍, മുജീബ്, സിപിഒമാരായ സുജിത്, അഖില്‍,ശ്രീരാജ്,ബിനു,തിരുവല്ല സ്റ്റേഷന്‍ എസ് ഐ മാരായ അനീഷ് എബ്രഹാം നിത്യ സത്യന്‍ സിപിഒമാരായ അവിനാശ്, ജയകുമാര്‍, രാജേഷ്, ജോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: Man arrested with 1 kg ganja at Thiruvalla railway station, Pathanamthitta, News, Drugs, Arrested, Police, Kerala.
ബുധനാഴ്ച രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നും ഗുരുവായൂര്‍ എക്‌സ്പ്രസില്‍ എത്തിയ അഖിലിനെ ട്രെയിനില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് ഡാന്‍സാഫ് സംഘവും തിരുവല്ല പൊലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ ഇറങ്ങി വീട്ടിലേക്ക് പോകും വഴി പിന്തുടര്‍ന്ന ഡാന്‍സാഫ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഖിലിനെ റോഡിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ പി എ സുനിലിന്റെ സാന്നിധ്യത്തില്‍ മേല്‍നടപടി പൂര്‍ത്തിയാക്കിയ ശേഷം അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്‍, ഡാന്‍സാഫ് എസ് ഐ അജി സാമുവേല്‍, എ എസ് ഐ മാരായ അജികുമാര്‍, മുജീബ്, സിപിഒമാരായ സുജിത്, അഖില്‍,ശ്രീരാജ്,ബിനു,തിരുവല്ല സ്റ്റേഷന്‍ എസ് ഐ മാരായ അനീഷ് എബ്രഹാം നിത്യ സത്യന്‍ സിപിഒമാരായ അവിനാശ്, ജയകുമാര്‍, രാജേഷ്, ജോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: Man arrested with 1 kg ganja at Thiruvalla railway station, Pathanamthitta, News, Drugs, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.