ഭാര്യ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപെട്ടി നല്‍കി ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കുടുക്കിയത് മകളുടെ മൊഴി
Feb 11, 2022, 12:54 IST
തിരുവനന്തപുരം: (www.kvartha.com 11.02.2022) ഭാര്യ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപെട്ടി നല്‍കി ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ് ബിജുവിനെയാണ് പ്രേരണാകുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മൊഴിയാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നേമം പൊലീസ് ക്വാര്‍ടേഴ്സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മല കുമാരിയുടെയും മകള്‍ ദിവ്യ (38) ആണ് ഡിസംബര്‍ ഒമ്പതിന് ഭര്‍തൃവീട്ടില്‍ മരിച്ചത്. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നേമം പൊലീസ് ക്വാര്‍ടേഴ്സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മല കുമാരിയുടെയും മകള്‍ ദിവ്യ (38) ആണ് ഡിസംബര്‍ ഒമ്പതിന് ഭര്‍തൃവീട്ടില്‍ മരിച്ചത്. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു.
എന്നാല്‍ ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം ഭര്‍ത്താവ് ബിജു ദേഹോപദ്രവം ഏല്‍പിക്കുകയും തീപെട്ടിയെടുത്ത് കൊടുക്കുകയും ചെയ്തു. സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന മകള്‍ മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Keywords: Man arrested wife's suicide abetment, Thiruvananthapuram, News, Local News, Dead, Daughter, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.