16കാരിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ആന പാപ്പാന്‍ അറസ്റ്റില്‍
Feb 4, 2022, 18:26 IST
കോട്ടയം: (www.kvartha.com 04.02.2022) 16കാരിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ആന പാപ്പാന്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിയായ ആനപ്പാപ്പാന്‍ സജി ആണ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്.
സജി കഴിഞ്ഞ രണ്ടു വര്‍ഷമായി 16കാരിയുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. വീഡിയോ കോളിലൂടെ നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ വശീകരിച്ചു എന്നാണ് കേസ്. ഇത്തരത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
അടുത്തിടെ പെണ്‍കുട്ടി ഫോണ്‍ ചാറ്റിങ്ങില്‍ ഏര്‍പെടുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംശയം തോന്നിയ മാതാപിതാക്കള്‍ തുടര്‍ന്ന് പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി കഴിഞ്ഞ രണ്ടു വര്‍ഷമായി ആനപ്പാപ്പാന്‍ സജിയുമായി സൗഹൃദത്തില്‍ ആയിരുന്നുവെന്ന് പറയുന്നത്.
പാലാ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സജിയെ അറസ്റ്റ് ചെയ്തത്. വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും തുടര്‍ അന്വേഷണം നടത്തുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രണ്ടുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. തുടര്‍ന്ന് വെള്ളം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. അവിടെ വച്ചാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പിന്നീട് വീഡിയോ കോളിലൂടെയും മറ്റും സൗഹൃദം തുടര്‍ന്നു. ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയുടെ കയ്യില്‍ കടന്നു പിടിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്.
ഭരണങ്ങാനത്ത് ആനയോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകള്‍ ഉള്‍പെടെ ശേഖരിച്ചാണ് അറസ്റ്റിലേക്ക് കടന്നത്. പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രം പ്രായമുള്ളതിനാല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് ശേഖരിച്ച ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
എസ് എച് ഒ കെ പി ടോംസണ്‍, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിനുമോള്‍, സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൂടിയാണ് സംഭവം പുറത്തു കൊണ്ടുവരാന്‍ കാരണം ആയതെന്ന് പൊലീസ് പറയുന്നു.
Keywords: Man arrested under POCSO Act, Kottayam, News, Local News, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.