Arrested | സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ന്യൂമാഹി സ്വദേശിയായ യുവാവ് അറസ്റ്റില്‍

 


തലശേരി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചെന്ന പരാതിയില്‍ ന്യൂമാഹി സ്വദേശിയായ യുവാവിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂമാഹിയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Arrested | സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ന്യൂമാഹി സ്വദേശിയായ യുവാവ് അറസ്റ്റില്‍

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ വിവാഹവാഗ്ദാനം ചെയ്തു വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു പവന്റെ സ്വര്‍ണമാല കവരുകയും ചെയ്‌തെന്ന കേസിലെ പ്രതിയെയാണ് ന്യൂമാഹിയില്‍ നിന്നും ന്യൂമാഹി പൊലീസിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂ മാഹി സ്വദേശി പികെ ജിഷ്ണുവാണ് (20) പിടിയിലായത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Man arrested under POCSO Act, Thalassery, News, Police, Arrested, Molestation, Court, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia