Arrested | 8 വയസുകാരിയെ ഐസ്‌ക്രീം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാപാരി പോക്സോ കേസില്‍ അറസ്റ്റില്‍
Jul 31, 2023, 22:22 IST
തലശേരി: (www.kvartha.com) പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടുവയസുളള പെണ്‍കുട്ടിയെ ഐസ് തരാമെന്ന് പറഞ്ഞ് വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വ്യാപാരിയെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. പലചരക്ക് കടക്കാരനായ ഉമ്പായി(65) യെയാണ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ ഐസില്ലെന്നും കടയ്ക്കു സമീപത്തെ വീട്ടിലാണെന്നും പറഞ്ഞ് ഇയാള്‍ കുട്ടിയെ പ്രലോഭിപ്പിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിച്ചുവെന്നുമാണ് പരാതി. വാളാങ്കിച്ചാലില്‍ വെച്ചാണ് എസ് ഐ ബാവിഷന്റെ നേതൃത്വത്തില്‍ പ്രതിയായ ഉമ്പായിയെ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പിണറായി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ ഐസില്ലെന്നും കടയ്ക്കു സമീപത്തെ വീട്ടിലാണെന്നും പറഞ്ഞ് ഇയാള്‍ കുട്ടിയെ പ്രലോഭിപ്പിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിച്ചുവെന്നുമാണ് പരാതി. വാളാങ്കിച്ചാലില്‍ വെച്ചാണ് എസ് ഐ ബാവിഷന്റെ നേതൃത്വത്തില്‍ പ്രതിയായ ഉമ്പായിയെ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പിണറായി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Man arrested under POCSO Act, Kanur, News, POCSO Act, Court, Remand, Police, Probe, Arrest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.