KAAPA Arrested | നിരവധി കവര്‍ചാ കേസിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റു ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) നിരവധി കവര്‍ചാ കേസില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ഇരിക്കൂര്‍ സി ഐ പി അരുണ്‍ദാസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തു. ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹിലെ ഇസ്മഈലിനെയാണ് (31) അറസ്റ്റു ചെയ്തത്.
 
KAAPA Arrested | നിരവധി കവര്‍ചാ കേസിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റു ചെയ്തു

ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി കവര്‍ചാ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കാപ ചുമത്തി ജയിലില്‍ അടച്ചത്. സീനിയര്‍ സി പി ഒ മാരായ കെ വി പ്രഭാകരന്‍, രഞ്ജിത് കുമാര്‍, സി പി ഒ ജയദേവന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

Keywords: Kannur, Kerala, Kerala-News, Kannur-News, Kerala-News, Man arrested under KAAPA.
 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia