SWISS-TOWER 24/07/2023

Arrested | വിമാനത്തിലെ ടോയ്ലറ്റില്‍ സിഗരറ്റ് വലിച്ചെന്ന സംഭവത്തില്‍ 62കാരന്‍ അറസ്റ്റില്‍; ജീവനക്കാര്‍ വിവരം അറിയുന്നത് പുക ഉയരുന്നത് കണ്ട്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) വിമാനത്തിലെ ടോയ്ലറ്റില്‍ സിഗരറ്റ് വലിച്ചെന്ന സംഭവത്തില്‍ 62കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള പൊലീസ് സ്റ്റേഷന്‍പരിധിയിലെ സുകുമാരന്‍ ആണ് അറസ്റ്റിലായത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയര്‍വേയ്സ് എസ് ജി 17 വിമാനത്തിനുള്ളില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
Aster mims 04/11/2022

Arrested | വിമാനത്തിലെ ടോയ്ലറ്റില്‍ സിഗരറ്റ് വലിച്ചെന്ന സംഭവത്തില്‍ 62കാരന്‍ അറസ്റ്റില്‍; ജീവനക്കാര്‍ വിവരം അറിയുന്നത് പുക ഉയരുന്നത് കണ്ട്

ഞായറാഴ്ച രാത്രി കൊച്ചിയില്‍ വിമാനമിറങ്ങിയ സുകുമാരനെ കൊച്ചി എയര്‍പോര്‍ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിപ്രകാരം നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനം പറക്കുന്നതിനിടെ ടോയ്ലറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് ജീവനക്കാര്‍ വിവരമറിയുന്നത്.

പിന്നാലെ ഇയാളെ തടയുകയും ചെയ്തു. തുടര്‍ന്ന് വിമാനം കൊച്ചിയിലിറങ്ങിയപ്പോള്‍ ജീവനക്കാര്‍ എയര്‍പോര്‍ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് സിഗരറ്റുകളും ലൈറ്ററും കണ്ടെടുത്തു. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords: Man arrested smoking inside SpiceJet plane toilet, Kochi, News, Spice jet, Arrested, Complaint, Kerala, Passenger.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia