SWISS-TOWER 24/07/2023

Arrested | പഴയ തുണികള്‍ ശേഖരിക്കാനെന്ന പേരില്‍ വീട്ടിലെത്തി വൃദ്ധയുടെ മാല കവര്‍ന്നശേഷം രക്ഷപ്പെട്ട അന്തര്‍സംസ്ഥാന യുവാവ് പൊലീസ് പിടിയില്‍

 


ADVERTISEMENT

അങ്കമാലി: (www.kvartha.com) പീച്ചാനിക്കാട് ഭാഗത്ത് വീടുകള്‍ കയറിയിറങ്ങി പഴയ തുണികള്‍ ശേഖരിക്കാനെന്ന പേരിലെത്തി വൃദ്ധയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട അന്തര്‍സംസ്ഥാന യുവാവ് പൊലീസ് പിടിയില്‍. പെരുമ്പാവൂര്‍ പള്ളിക്കവലയില്‍ വാടകക്ക് താമസിക്കുന്ന ബെംഗ്ലൂറു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പൊലീസ് പിടികൂടിയത്.

Arrested | പഴയ തുണികള്‍ ശേഖരിക്കാനെന്ന പേരില്‍ വീട്ടിലെത്തി വൃദ്ധയുടെ മാല കവര്‍ന്നശേഷം രക്ഷപ്പെട്ട അന്തര്‍സംസ്ഥാന യുവാവ് പൊലീസ് പിടിയില്‍

സംഭവത്തെ കുറിച്ച് അങ്കമാലി പൊലീസ് പറയുന്നത്:

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പഴയ തുണിയുണ്ടോ എന്ന് ചോദിച്ചെത്തിയ പ്രതി വീടിന്റെ മുന്‍വശത്തെത്തിയ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധ ഒച്ചവെച്ചതോടെ സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതി പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച മാല പൊലീസ് കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി പ്രതി കുടുംബവുമൊത്ത് കേരളത്തിലാണ് താമസിക്കുന്നത്.

ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ എല്‍ദോ കെ പോള്‍, എ എസ് ഐ ഫ്രാന്‍സിസ്, എസ് സി പി ഒ മാരായ മിഥുന്‍, അജിത്, ഷൈജു അഗസ്റ്റിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിനിടെ, ഇത്തരം സഹായങ്ങളും ഇടപാടുകളുമായി വീടുകളിലെത്തുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു.

Keywords: Man arrested on theft charge, Thiruvananthapuram, News, Robbery, Police, Local News, Arrested, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia