Arrested | പള്ളിക്കുന്ന് ടര്‍ഫ് ഓഫീസിലെ മോഷണം; 'തുരപ്പന്‍ മത്തായി പിടിയില്‍'
Nov 21, 2022, 22:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ നിരവധി കവര്‍ചാ കേസുകളില്‍ പ്രതിയായി കുപ്രസിദ്ധി നേടിയ പേരാവൂര്‍ സ്വദേശി മത്തായി എന്ന തൊരപ്പന്‍ മത്തായി (58) യെ പൊലീസ് അറസ്റ്റുചെയ്തു. കവര്‍ച നടത്തി മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. ശനിയാഴ്ച അര്‍ധരാത്രി പള്ളിക്കുന്നിലെ കിയോ സ്പോര്‍ട്സ് ടര്‍ഫിന്റെ ഓഫീസില്‍ നടത്തിയ കവര്‍ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സ്ഥാപനത്തിന്റെ ഓഫീസില്‍ നിന്ന് പതിനായിരം രൂപയും ആയിരം രൂപയുടെ കോയിനുകളും 8000 രൂപ വിലയുള്ള സണ്‍ഗ്ലാസ്, വിദേശ കറന്‍സി എന്നിവയാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ടൗണ്‍ സിഐ ബിനു മോഹനനും സംഘവും ആണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞ ഇയാളുടെ ഫോടോയാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
ചുമരുകളിലും മറ്റുമുള്ള ചെറിയ ദ്വാരങ്ങളില്‍ കൂടി പോലും മുറികള്‍ക്കുള്ളില്‍ സാഹസികമായി കയറി മോഷണം നടത്തുന്നതാണ് മത്തായിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ കോടതി വളപ്പിലെ കാന്റീനില്‍ കയറി സമാന രീതിയില്‍ മോഷണം നടത്തി നേരത്തെ പിടിയിലായിരുന്നു. മറ്റൊരു കവര്‍ചാ കേസില്‍ കോടതി തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലിലായ മത്തായി അടുത്ത കാലത്താണ് പുറത്തിറങ്ങിയത്.
Keywords: Man arrested on theft charge, Kannur, News, Police, Arrested, Kerala, Robbery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

