വിവാഹവാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; ഓടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 31.08.2021) വിവാഹം കഴിക്കാമെന്ന് പറഞ്ഞു 17 കാരിയെ ഗർഭണിയാക്കിയെന്ന കേസിൽ ഓടോറിക്ഷ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ യുവാവ് അറസ്റ്റില്‍.

വിജയ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇതിനിടെ ഇയാള്‍ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Aster mims 04/11/2022

വിവാഹവാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; ഓടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

വീട്ടിലും മൂന്നാറിലെ സ്വകാര്യ കോടെജിലുമെത്തിച്ചായിരുന്നു ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതെന്നും കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാറിലെ ആശുപത്രിയിലെത്തിച്ചതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിയാണെന്ന് അറിഞ്ഞതെന്നും പൊലീസ് പറയുന്നു.

ആശുപത്രി അധികൃതരാണ് തങ്ങളെ വിവരം അറിയിച്ചതെന്നും ഉടൻ തന്നെ ഇയാളെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മെഡികല്‍ പരിശോധനകള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Keywords:  News, Idukki, Kerala, State, Molestation attempt, Molestation, Rape, Case, Arrested, Arrest, Kerala, State, Man arrested on molastation attempt against girl.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia