Arrested | വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വ്യാപാരി അറസ്റ്റില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വ്യാപാരി അറസ്റ്റില്‍. പാനൂര്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാസ് മൂസ (69)യെ ആണ് പാനൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.

പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിയെ ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ വിവിധയിടങ്ങളില്‍ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

Arrested | വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വ്യാപാരി അറസ്റ്റില്‍

മൂസക്കെതിരെ നേരത്തെയും പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് കേസുണ്ട്. പാനൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു.

Keywords:  Man arrested on complaint that the student subjected to unnatural assault, Kannur, News, Arrested, Complaint, Student, Police, Police Station, Case, Kerala News,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia