Arrested | ബസില്‍ വെച്ച് യാത്രക്കാരിയുടെ വീഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
Feb 23, 2023, 21:19 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബസില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ വീഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂര്‍ സ്വദേശി ശ്രീജിത്തി(44) നെയാണ് തളിപ്പറമ്പ് എസ് ഐ പി യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പരിയാരത്തുനിന്നും കണ്ണൂരിലേക്ക് ടികറ്റെടുത്ത 28കാരിയുടെ വീഡിയോ ആണ് പകര്‍ത്തിയത്. ഇത് കണ്ട് യുവതി ബഹളംവെച്ചതോടെയാണ് തളിപ്പറമ്പില്‍ വെച്ച് യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Man arrested on complaint of recording video of woman passenger in bus, Kannur, News, Arrested, Complaint, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

