Arrested | കണ്ണൂരില്‍ വീട്ടുപറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചുമാറ്റി കടത്തിയെന്ന കേസില്‍ വയോധികന്‍ അറസ്റ്റില്‍
Oct 11, 2023, 19:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുവേരി ആര്‍ വി മെട്ടയിലെ വീട്ടുപറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു മാറ്റി കടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെകെ മുഹമ്മദ് കുട്ടിയെ(66) ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടാം തീയതി രാവിലെ എട്ടുമണിക്കും ഉച്ചക്ക് 2:30 നും ഇടയിലായിരുന്നു സംഭവം നടന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, സബ് ഇന്‍സ്‌പെക്ടര്‍ പവനന്‍, എ എസ് ഐ മഹേഷ്, എസ് സി പി ഒ അനീഷ്, സി പി ഒ സ്റ്റാലിന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Keywords: Man arrested in theft case, Kannur, News, Police, Arrested, Theft, Sandal Wood, Police Station, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

