Cheating case | ഫേസ്ബുക് സുഹൃത്തിന്റെ 'കോടികളുടെ സമ്മാന'ത്തില്‍ മതിമറന്ന യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com) ഫേസ്ബുക് സുഹൃത്തിന്റെ വ്യാജ സമ്മാനത്തിന്റെ പേരില്‍ യുവതിക്കു നഷ്ടമായത് എട്ടര ലക്ഷം രൂപ. സംഭവത്തില്‍ സൗഹൃദം നടിച്ച് പണം തട്ടിയെന്ന യുവതിയുടെ പരാതിയില്‍ മഹാരാഷ്ട്ര സ്വദേശി ദിപേഷ് സന്തോഷ് മാസാനിയെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി തന്റെ ഫേസ് ബുക് സുഹൃത്തിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ആദ്യം ഫേസ് ബുകിലൂടെയും പിന്നീട് ഫോണ്‍വിളികളിലൂടെയും മെസേജുകളിലൂടെയും ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയായിരുന്നു. തന്റെ സുഹൃത്തിനെ വിശ്വസിച്ച പുതുശ്ശേരി സ്വദേശിനിയാണു ലക്ഷങ്ങളുടെ തട്ടിപ്പിനിരയായത്.
Aster mims 04/11/2022

Cheating case | ഫേസ്ബുക് സുഹൃത്തിന്റെ 'കോടികളുടെ സമ്മാന'ത്തില്‍ മതിമറന്ന യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

2021 ഓഗസ്റ്റിലാണ് ഇരുവരും സൗഹൃദം ആരംഭിച്ചത്. യുവാവിന്റെ ഫേസ്ബുക് അകൗണ്ടില്‍ നിന്നു യുവതിക്ക് സൗഹൃദ താല്‍പര്യമറിയിച്ചുള്ള സന്ദേശം വന്നു. ആദ്യം യുവതി അംഗീകരിച്ചില്ലെങ്കിലും ദിപേഷ് സന്തോഷ് മാസാനി പിന്മാറിയില്ല. നിരന്തരം സന്ദേശമയച്ച് യുവതിയെ വലയില്‍ വീഴ്ത്തുകയായിരുന്നു. സൗഹൃദം ബലപ്പെട്ടതിനു പിന്നാലെ യുവതിയെ കാണാന്‍ നാട്ടിലേക്കു വരുന്നുണ്ടെന്നും വൈകാതെ കൂടിക്കാഴ്ചയുണ്ടാകുമെന്നും ഇയാള്‍ ഉറപ്പു നല്‍കി.

നാട്ടിലെത്തുന്നതിനു മുന്‍പായി വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തുമെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. അടുത്തദിവസം സമ്മാനപ്പെട്ടി അയച്ച് കഴിഞ്ഞുവെന്നും പറഞ്ഞു. കസ്റ്റംസിന്റെ കൈയില്‍നിന്നു നേരിട്ട് ഒപ്പിട്ട് സമ്മാനം കൈപ്പറ്റണമെന്നും യുവതിയെ അറിയിച്ചു.

വില കൂടിയ സമ്മാനമായതിനാല്‍ പെട്ടി വാങ്ങുമ്പോള്‍ കസ്റ്റംസിനു പണം നല്‍കേണ്ടി വരുമെന്ന സൂചനയും ഇയാള്‍ നല്‍കി. ആദ്യം യുവതി വിസമ്മതിച്ചെങ്കിലും കോടിക്കണക്കിനു രൂപ വിലയുള്ള സമ്മാനമാണെന്നും എട്ടര ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ലെന്നുമുള്ള യുവാവിന്റെ വാക്കുകളില്‍ മയങ്ങി പണം അയച്ചുകൊടുക്കാന്‍ തയാറായി.

രണ്ട് അകൗണ്ടുകളിലേക്കു നാലു തവണകളായാണ് 8,85,500 രൂപ യുവതി കൈമാറിയത്. പണം കിട്ടിയതിനു പിന്നാലെ യുവാവിന്റെ വിളിയും സന്ദേശവും കുറഞ്ഞു. ഇതോടെയാണു താന്‍ കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. പിന്നാലെ കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

Keywords: Man arrested in cheating case, Palakkad, News, Cheating, Facebook, Complaint, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia