Arrested | 2 കോടി രൂപയും 15 ലക്ഷത്തിന്റെ ബൈകും തട്ടിയെടുത്തെന്ന് മഹാരാഷ്ട്രക്കാരിയായ യുവതിയുടെ പരാതി; 'കാര്‍ വളഞ്ഞ് ചില്ല് തകര്‍ത്ത് അതിസാഹസികമായി പ്രതിയെ പിടികൂടി പൊലീസ്'

 


ആലപ്പുഴ: (www.kvartha.com) രണ്ടു കോടി രൂപയും 15 ലക്ഷത്തിന്റെ ബൈകും തട്ടിയെടുത്തെന്ന മഹാരാഷ്ട്രക്കാരിയായ യുവതിയുടെ പരാതിയില്‍ ആലപ്പുഴ സ്വദേശി അറസ്റ്റില്‍. ടോണി തോമസ്(45) എന്ന യുവാവിനെ ആണ് നോര്‍ത് പൊലീസ് കാര്‍ തടഞ്ഞ് പിടികൂടിയത്.

സംഭവത്തെ കുറിച്ച് നോര്‍ത് പൊലീസ് പറയുന്നത്:


ആലപ്പുഴയിലെത്തിയ മഹാരാഷ്ട്ര പൊലീസ് സഹായം തേടിയതിനെ തുടര്‍ന്ന് മഫ്തിയിലെത്തിയ പൊലീസുകാര്‍ കാറിനു മുന്നില്‍ ബൈക് വച്ച് തടഞ്ഞെങ്കിലും ടോണി കാര്‍ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഡോര്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ചില്ലു തകര്‍ത്താണ് ഇയാളെ പുറത്തിറക്കിയത്. പൊലീസിനെ സഹായിക്കാന്‍ പ്രദേശവാസികളും കൂടി. നഗരത്തില്‍ ഡച് സ്‌ക്വയറിനു സമീപത്തുനിന്നാണ് ടോണിയെ പിടികൂടിയത്.

മഹാരാഷ്ട്ര പൊലീസിന്റെ എഫ് ഐ ആര്‍ മറാഠി ഭാഷയിലായതിനാല്‍ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല. ടോണിയോടൊപ്പം കാറില്‍ മാതാപിതാക്കളും മറ്റു ചിലരും ഉണ്ടായിരുന്നു. എന്നാല്‍ യുവതി ടോണിയെയാണ് കബളിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ടോണിയെ ഉടന്‍ മഹാരാഷ്ട്ര പൊലീസിനു കൈമാറും.

Arrested | 2 കോടി രൂപയും 15 ലക്ഷത്തിന്റെ ബൈകും തട്ടിയെടുത്തെന്ന് മഹാരാഷ്ട്രക്കാരിയായ യുവതിയുടെ പരാതി; 'കാര്‍ വളഞ്ഞ് ചില്ല് തകര്‍ത്ത് അതിസാഹസികമായി പ്രതിയെ പിടികൂടി പൊലീസ്'


Keywords: Man arrested in cheating case, Alappuzha, News, Local News, Police, Arrested, Cheating, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia