Arrested | ബാങ്കുകളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍

 


കണ്ണപുരം: (www.kvartha.com) ചെറുകുന്ന് മേഖലയില്‍ നിന്നും മുക്കുപണ്ടം പണയം വച്ച് രണ്ട് ബാങ്കുകളില്‍ നിന്നായി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. താവം സ്വദേശി അബ്ദുര്‍ റഹ്‌മാന്‍(37) ആണ് പിടിയിലായത്.

മാടായി സഹകരണ ബാങ്കിന്റെ ചെറുകുന്ന്, പുന്നച്ചേരി ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വച്ച് 65,500, 63,000 രൂപ എന്നിങ്ങനെ പണം കൈപ്പറ്റുകയായിരുന്നു എന്നാണ് കേസ്. മുമ്പ് പല വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Arrested | ബാങ്കുകളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍

വെള്ളിയാഴ്ച രാവിലെ കണ്ണപുരം എസ് ഐ വിനീഷ്, എസ് ഐ മനീഷ്, എ എസ് ഐ റശീദ്, എസ് സി പി ഒ പ്രദീപന്‍, ബിനീഷ്, ശാനിബ്, നജീബ് എന്നിവര്‍ ചേര്‍ന്ന് പള്ളിക്കരയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നേരത്തെ തളിപ്പറമ്പിലെ പൊതുമേഖലാ ബാങ്കില്‍ നിന്നും മുക്കുപണ്ടം തട്ടി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ തളിപറമ്പില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കില്‍ നിന്നാണ് അപ്രൈസറുടെ സഹായത്തോടെ ഇടപാടുകാരെന്ന വ്യാജേനെ ചിലര്‍ ലക്ഷങ്ങള്‍ തട്ടിയത്. ഈ കേസില്‍ അപ്രൈസര്‍ പിന്നീട് ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എങ്കിലും കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തുടരുകയാണ്.

Keywords: Man arrested in cheating case, Kannur, News, Local News, Police, Arrested, Cheating, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia