മകനെ പിടികൂടാൻ പൊലീസിനെ സഹായിച്ചു എന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പിതാവ് പിടിയിൽ

 


തിരുവനന്തപുരം: (www.kvartha.com 31.07.2021) സ്ത്രീകളെ ശല്യപ്പെടുത്തിയെന്ന കേസിൽ മകനും അതിന് പിന്നാലെ വധശ്രമത്തിന് ശ്രമിച്ചെന്ന കേസിൽ പിതാവും പിടിയിൽ. മകനെ പിടികൂടാൻ പൊലീസിനെ സഹായിച്ചു എന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് പിതാവ് സുനിൽ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകൻ സുബീഷിനെ സ്ത്രീകളെ ശല്യം ചെയ്തതിന് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വിഡിയോ എടുക്കുകയും മറ്റും ചെയ്‌തെന്ന പരാതിയ്ക്ക് പിന്നാലെയാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഇയാൾ കുളപ്പട ശ്രീധർമ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് ക്ഷേത്ര ഭാരവാഹികളാണ് ആര്യനാട് പൊലീസിൽ പരാതി നൽകിയത്.

മകനെ പിടികൂടാൻ പൊലീസിനെ സഹായിച്ചു എന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പിതാവ് പിടിയിൽ

കുളപ്പട റസിഡൻസ് അസോസിയേഷൻ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയും പൊലീസിന് നൽകിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഇയാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

എന്നാൽ മകനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് കുളപ്പട സ്വദേശി ദീപുവാണെന്ന് ആരോപിച്ചാണ് സുനിൽ കുമാർ ദീപുവിന്റെ തലയ്ക്കടിച്ച് പരുക്കേൽപിച്ചതെന്ന് പൊലീസ് പറയുന്നു.

സുനിൽകുമാറിനെതിരെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് എസ് എച് ഒ എൻ ആർ ജോസ് പറഞ്ഞു.

Keywords:  News, Thiruvananthapuram, Kerala, State, Top-Headlines, Molestation attempt, Murder Attempt, Police, Case, Father, Son, Man arrested for trying to kill young man.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia