മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശമയച്ചയാള്‍ പിടിയില്‍

 


തിരുവനന്തപുരം: (www.kvartha.com 10.08.2021) മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശമയച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. തിരുവഞ്ചൂര്‍ സ്വദേശി അനി എന്നയാളാണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തപ്പുണിത്തുറയില്‍ വെച്ചായിരുന്നു അനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശമയച്ചയാള്‍ പിടിയില്‍

ക്ലിഫ് ഹൗസിലേക്ക് മൂന്നു ദിവസം മുമ്പാണ് സന്ദേശമെത്തിയത്. തന്റെ സുഹൃത്തിന് പൊലീസ് മര്‍ദനമേറ്റെന്നും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു അനിയുടെ സന്ദേശം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

അതേസമയം ക്ലിഫ് ഹൗസിലടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ട് എന്ന സന്ദേശമയച്ച കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പായിരുന്നു ഇത്തരത്തില്‍ ഒരു ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രേം രാജ് എന്നയാളെ കസ്റ്റഡിയിലെടുത്തത്. സേലത്ത് നിന്ന് തമിഴ്‌നാട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവില്‍ താമസമാക്കിയ ആളാണ് പ്രേംരാജ് എന്നും ബിസിനസ് തകര്‍ന്ന് മാനസിക സംഘര്‍ഷത്തിനടിമപെട്ടയാളാണെന്നും പൊലീസ് പറയുന്നു. ഇയാള്‍ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഭീഷണി മുഴക്കിയിരുന്നു.

Keywords:  Man arrested for threatening to CM and planting bombs in various places, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Police, Custody, Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia