Arrested | മാഹിയില്‍ നിര്‍ത്തിയിട്ട സ്‌കൂടര്‍ മോഷ്ടിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂമാഹി: (www.kvartha.com) മാഹിയില്‍ നിര്‍ത്തിയിട്ട സ്‌കൂടര്‍ മോഷ്ടിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടോക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുജീബി(36)നെയാണ് മാഹി സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ബിഎം മനോജും സംഘവും വടകരയില്‍ നിന്നും പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ മോഷ്ടിച്ച സ്‌കൂടറും കണ്ടെത്തിയിട്ടുണ്ട്. പന്തക്കല്‍ സ്വദേശി പുരുഷോത്തമന്റെ ഹോണ്ട ഡിയോ സ്‌കൂടറാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാഹി മുണ്ടോക്കില്‍ വെച്ച് മോഷണം പോയത്. ഇതേതുടര്‍ന്ന് മാഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് മുജീബാണെന്ന് വ്യക്തമായതെന്നും ഇയാളില്‍ നിന്നും ഷടറുകളും പൂട്ടുകളും
തകര്‍ക്കാനുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാഹി എസ് ഐ പി പ്രദീപ്, എ എസ് ഐ കിഷോര്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുജേഷ്, അശോകന്‍, ശ്രീജേഷ് പൊലീസ് കോണ്‍സ്റ്റബിള്‍മാരായ, നിജില്‍ കുമാര്‍, ശ്രീജേഷ്, ഹോംഗാര്‍ഡുമാരായ ജിതേഷ്, കൃഷ്ണ പ്രസാദ്, അതുല്‍ രമേശ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

Arrested | മാഹിയില്‍ നിര്‍ത്തിയിട്ട സ്‌കൂടര്‍ മോഷ്ടിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കോടതില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഇയാളുടെ പേരില്‍ മുപ്പതോളം കേസുകള്‍ നിലവിലുണ്ട്. കുന്ദമംഗലത്തെ ബിവറേജ് കടയില്‍ മോഷണം നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് രണ്ടര വര്‍ഷം ജയിലില്‍ കിടന്ന പ്രതി ജൂലായ് 31 നാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷമാണ് ഇയാള്‍ മാഹിയിലെത്തി മോഷണം നടത്തിയത്.

Keywords:  Man arrested for theft of Scooter, Kannur, News, Theft, Arrested, Police, Court, Remanded, CCTV, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script