Arrested | 'മാഹിയിലെ പെട്രോള്‍ പംപില്‍ നിന്നും ഒരു ലക്ഷവുമായി കടന്നുകളഞ്ഞ ജീവനക്കാരന്‍' ഡെല്‍ഹിയില്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മാഹിയിലെ പെട്രോള്‍ പംപില്‍ നിന്നും പണവുമായി കടന്നു കളഞ്ഞ ജീവനക്കാരനെ മാഹി പൊലീസ് ഡെല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്തു. മാഹിയിലെ മയ്യഴി പെട്രോളിയത്തില്‍ ജീവനക്കാരനായി എത്തിയ വയനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെസി ഷൈലനെയാണ് മാഹി സി ഐ ആര്‍ ഷണ്‍മുഖവും സംഘവും അറസ്റ്റ് ചെയ്തത്.


Arrested | 'മാഹിയിലെ പെട്രോള്‍ പംപില്‍ നിന്നും ഒരു ലക്ഷവുമായി കടന്നുകളഞ്ഞ ജീവനക്കാരന്‍' ഡെല്‍ഹിയില്‍ അറസ്റ്റില്‍

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പംപില്‍ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവന്‍ കലക്ഷനായ 1,51,000 രൂപയുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. മൈബൈല്‍ ടവര്‍ ലൊകേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാഹി പൊലീസ് ഡെല്‍ഹിയില്‍ എത്തുകയും ഡെല്‍ഹിയിലെ ബദല്‍പൂറില്‍ നിന്നും സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു.

കേരളത്തില്‍ ഉള്‍പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഷൈലനെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ട് പറഞ്ഞു. മാഹി എസ് ഐ റെനില്‍ കുമാര്‍, എ എസ് ഐ കിഷോര്‍ കുമാര്‍, പൊലീസുക്കാരായ ശ്രീജേഷ്, റോഷിത് പാറേമ്മല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Man Arrested For Theft, Kannur, News, Arrested, Theft, Police, CCTV, Mobile Tower, Petrol Pump, Money, Kerala News. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia