Arrested | 'കാമുകിയെ വിവാഹം കഴിക്കാനുള്ള പണത്തിന് വേണ്ടി മുത്തശ്ശിയുടെ 3 പവന്‍ തൂക്കമുള്ള മാല മോഷ്ടിച്ചു'; ചെറുമകന്‍ അറസ്റ്റില്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) കാമുകിയെ വിവാഹം കഴിക്കാനുള്ള പണത്തിന് വേണ്ടി മുത്തശ്ശിയുടെ മൂന്നു പവന്‍ തൂക്കമുള്ള മാല മോഷ്ടിച്ചെന്ന പരാതിയില്‍ ചെറുമകന്‍ അറസ്റ്റില്‍. ചാലക്കുടി വെട്ടുകടവിലാണ് സംഭവം. അന്നനാട് സ്വദേശി ബെസ്റ്റിന്‍ ആണ് അറസ്റ്റിലായത്.

Arrested | 'കാമുകിയെ വിവാഹം കഴിക്കാനുള്ള പണത്തിന് വേണ്ടി മുത്തശ്ശിയുടെ 3 പവന്‍ തൂക്കമുള്ള മാല മോഷ്ടിച്ചു'; ചെറുമകന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ആഗസ്ത് 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 73കാരിയായ വൃദ്ധ തനിച്ചായിരുന്നു വീട്ടില്‍ താമസം. മുഖംമൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ വൃദ്ധയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഈ മാല അങ്കമാലിയിലെ ഒരു കടയില്‍ ബെസ്റ്റിന്‍ വിറ്റു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു മാലപൊട്ടിച്ചതെന്ന് ബെസ്റ്റിന്‍ പറഞ്ഞു.

Keywords: Man arrested for snatching gold chain, Thrissur, News, Local News, Theft, Arrested, Police, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia