Arrested | വിമാനത്തില്‍ പുകവലിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

മട്ടന്നൂര്‍: (KVARTHA) വിമാനത്തില്‍ പുകവലിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. മട്ടന്നൂര്‍ എയര്‍പോര്‍ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ലത്തീഫിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 3.50ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം.

Arrested | വിമാനത്തില്‍ പുകവലിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനത്തിന്റെ മുന്‍വശത്തെ കാബിനില്‍ വെച്ച് യാത്രാമധ്യേ പുകവലിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ പെരുമാറിയെന്ന എയര്‍പോര്‍ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Keywords: Man arrested for smoking inside aircraft, Kannur, News, Air India, Airport, Arrested, Smoking, Passenger, Compliant, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia