Arrested | വിമാനത്തില്‍ പുകവലിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍
Mar 13, 2024, 20:58 IST
മട്ടന്നൂര്‍: (KVARTHA) വിമാനത്തില്‍ പുകവലിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. മട്ടന്നൂര്‍ എയര്‍പോര്‍ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ലത്തീഫിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 3.50ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം.
വിമാനത്തിന്റെ മുന്‍വശത്തെ കാബിനില്‍ വെച്ച് യാത്രാമധ്യേ പുകവലിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ പെരുമാറിയെന്ന എയര്‍പോര്‍ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Keywords: Man arrested for smoking inside aircraft, Kannur, News, Air India, Airport, Arrested, Smoking, Passenger, Compliant, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.