ഇടുക്കി: (www.kvartha.com 09.10.2015) വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. തമിഴ്‌നാട് തേനി ജില്ലയിലെ ഗൂഡല്ലൂര്‍ മുത്തസ്വാമി തെരുവില്‍ ദൈവേന്ദ്രന്‍(48) ആണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടിയ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കായി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരികയായിരുന്നു.
കഴിഞ്ഞദിവസം പുലര്‍ച്ചെ ഗൂഡല്ലൂരിലെത്തിയ ഉദ്യോഗസ്ഥ സംഘം ഇയാള്‍ വീട്ടിലുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. കുമളി അതിര്‍ത്തി ചെക്‌പോസ്റ്റിലെ പരിശോധനക്കിടെ ഗൂഡല്ലൂര്‍ സ്വദേശി പാണ്ഡ്യന്‍(59), കുമളി മുരുക്കടി പുളിമൂട്ടില്‍ ജാഹിര്‍ ഹുസൈന്‍(44), കാഞ്ഞിരപ്പള്ളി ചന്ദ്രത്തില്‍(കൊല്ലംപറമ്പില്‍) ശ്യാം കുമാര്‍(33) എന്നിവരെ രണ്ടു കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ശാം കുമാറിന്റെ ബൈക്കും കസ്റ്റഡിയില്‍ എടുത്തിരുന്നു.
ദൈവേന്ദ്രനില്‍ നിന്നുമാണ് തങ്ങള്‍ കഞ്ചാവ് വാങ്ങിയതെന്നാണ് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി
നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗൂഡല്ലൂര്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതില്‍ പ്രധാനിയാണ് ദൈവേന്ദ്രനെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവുമായി പിടികൂടുന്ന ആളുകള്‍ ഇവ ലഭിച്ചതിന്റെ ഉറവിടമോ കച്ചവടക്കാരുടെ പേരോ പറയാറില്ല. ഇത് തുടര്‍ അന്വേഷണത്തിന് തടസ്സമാകാറുണ്ട്.
ഇത്തരത്തില്‍ ഇനിയും തമിഴ്‌നാട്ടില്‍ നിന്നും പത്തിലധികം കഞ്ചാവ് മൊത്ത വില്‍പ്പനക്കാരെ പിടികൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. കെ സുനില്‍രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. രവി, ബി. രാജ്കുമാര്‍, സതീഷ് കുമാര്‍, അനീഷ്, എഫ്. ഷൈന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്‌റ്റെല്ല ഉമ്മന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Also Read:
ധീരമായ നിലപാടുമായി നഗരസഭാ ചെയര്മാന് ടി ഇ അബ്ദുല്ല; യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുംവേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു
Keywords: Idukki, Police, Arrest, Custody, Officer, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.