Arrested | കടയുടെ പുറകില്‍ കുഴിയുണ്ടാക്കി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയെന്ന പരാതിയില്‍ വ്യാപാരി പിടിയില്‍

 


ഇരിക്കൂര്‍: (www.kvartha.com) കടയുടെ പുറകില്‍ കുഴിയുണ്ടാക്കി അതിനകത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തുകയായിരുന്ന വ്യാപാരിയെ ഇരിക്കൂര്‍ എസ് ഐ ദിനേശന്‍ കൊതേരി അറസ്റ്റു ചെയ്തു. കുട്ടാവ് ആലുംമൂട്ടില്‍ അസ്മിക സ്റ്റോര്‍ നടത്തുന്ന എം ശശിധരനാ(50)ണ് പിടിയിലായത്.


Arrested | കടയുടെ പുറകില്‍ കുഴിയുണ്ടാക്കി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയെന്ന പരാതിയില്‍ വ്യാപാരി പിടിയില്‍

കടയുടെ പിറകില്‍ കുഴിയുണ്ടാക്കി അതിനകത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ചുവെച്ചു മൂടിവെച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വരുമായിരുന്നു. ആവശ്യക്കാര്‍ വരുമ്പോള്‍ കുഴിയില്‍ നിന്നും എടുത്തുകൊണ്ടുപോയി കൊടുക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നാണ്പൊലീസ് പരിശോധന നടത്തിയത്. വലിയ പാകറ്റില്‍ കെട്ടിവെച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Keywords:  Man Arrested For Selling Banned Tobacco Products, Kannur, News, Arrested, Banned Tobacco Products, Selling, Secret Message, Police, Raid, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia