Arrested | ലോടറി തൊഴിലാളിയുടെ മറന്നുവച്ച പഴ്സ് മോഷ്ടിച്ചെന്ന കേസിലെ പ്രതി ഇരിക്കൂറില്‍ അറസ്റ്റില്‍
May 31, 2023, 20:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ ഒരു കടയില്‍ ലോടറി തൊഴിലാളി മറന്നുവെച്ച പണമടങ്ങിയ പഴ്സ് മോഷ്ടിച്ചെന്ന കേസിലെ പ്രതിയെ കണ്ണൂര്‍ സിറ്റി എസ് ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഇരിക്കൂറിലുളള ഭാര്യവീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവിടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി നൗശാദാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ ആശുപത്രിക്ക് സമീപം ലോടറി വില്‍പന നടത്തുകയായിരുന്ന മാവിലായി സ്വദേശി സുധീഷിന്റെ പതിമൂവായിരം രൂപയും വിവിധ രേഖകളുമടങ്ങിയ പഴ്സാണ് മോഷണം പോയത്. ഞായറാഴ്ച ലോടറി വില്‍പന നടത്തി ലഭിച്ച പണമാണ് പഴ്സിലുണ്ടായിരുന്നത്.
സമീപത്തെ കടയില്‍ ലോടറിയുടെ പണം കൊടുത്തുവരുമ്പോള്‍ പഴ്സെടുക്കാന്‍ മറന്നു പോവുകയായിരുന്നു. തിരിച്ചുവരുമ്പോഴേക്കും പഴ്സുമായി നൗശാദ് കടന്നുകളഞ്ഞിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് നൗശാദാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് പൊലീസ് നൗശാദിന്റെ വീട്ടിലെത്തി ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരിക്കൂറിലെ ഭാര്യവീട്ടില്‍ നിന്നും ഇയാളെ പിടികൂടുന്നത്.
Keywords: Man arrested for robbery, Kannur, News, Police, Arrested, Robbery, Complaint, Missing, CCTV, Kerala.
ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഇരിക്കൂറിലുളള ഭാര്യവീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവിടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി നൗശാദാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ ആശുപത്രിക്ക് സമീപം ലോടറി വില്‍പന നടത്തുകയായിരുന്ന മാവിലായി സ്വദേശി സുധീഷിന്റെ പതിമൂവായിരം രൂപയും വിവിധ രേഖകളുമടങ്ങിയ പഴ്സാണ് മോഷണം പോയത്. ഞായറാഴ്ച ലോടറി വില്‍പന നടത്തി ലഭിച്ച പണമാണ് പഴ്സിലുണ്ടായിരുന്നത്.
തുടര്‍ന്ന് പൊലീസ് നൗശാദിന്റെ വീട്ടിലെത്തി ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരിക്കൂറിലെ ഭാര്യവീട്ടില്‍ നിന്നും ഇയാളെ പിടികൂടുന്നത്.
Keywords: Man arrested for robbery, Kannur, News, Police, Arrested, Robbery, Complaint, Missing, CCTV, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.